പൂഞ്ഞാര്‍|
jibin|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (19:20 IST)
പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിയുടെ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്ന സാഹചര്യം സംജാതമായതോടെ മാണിക്കെതിരെ ജോര്‍ജ് വീണ്ടും രംഗത്ത്. തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുന്നതിന് മുമ്പായി പാര്‍ട്ടി കമ്മിറ്റി വിളിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണ് വേണ്ടത്. മുഖ്യമന്ത്രി എടുക്കുന്ന ഏതുതീരുമാനവും നിറവേറ്റുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പിസി ജോർജ് പറഞ്ഞു.
ബാര്‍ കേസില്‍ മാണിക്കെതിരെ കേസെടുക്കരുതെന്ന് ആദ്യം പറഞ്ഞത് താനാണ്. ബോംബിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് ഭയമുണ്ടാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണ് സാമാന്യനീതി ബോധമുള്ളവര്‍ ചെയ്യേണ്ടതെന്നും ജോർജ് പറഞ്ഞു. അതേസമയം ജോര്‍ജ്ജിന്‍റെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ഘടകകക്ഷി അവരുടെ പാര്‍ട്ടിയിലെ ഒരംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയ സാഹചര്യത്തില്‍ അതില്‍ നടപടി വൈകരുതെന്ന് യുഡിഎഫ് ഉള്‍ക്കൊള്ളുന്നു എന്നും തിങ്കളാഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.