ബാര്‍ കോഴ: കണ്ണുംകാതും കെട്ടിയ തത്തയാണ് വിജിലൻസ് - വിഎസ്

തിരുവനന്തപുരം| jibin| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (13:28 IST)
ബാര്‍
കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനുമെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ബാര്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കണ്ണുംകാതും കെട്ടിയ തത്തയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസിനെ വന്ധ്യംകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍
കോഴ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബാബുവിനെ വച്ച് മാണി വിലപേശുകയാണ്. തെളിവുണ്ടായിട്ടും മാണിക്കെതിരെ കേസെടുക്കാൻ വിജിലൻസ് തയാറാകാത്തതിന് കാരണം പലരുടെയും ഇടപെടല്‍ മൂലമാണെന്നും വിഎസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :