ബാര്‍കോഴ: അന്വേഷണം നീതിയുക്തമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 14 നവം‌ബര്‍ 2015 (13:47 IST)
ബാര്‍കോഴക്കേസില്‍ നീതിയുക്തമായ അന്വേഷണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രിയോ താനോ ഇടപെട്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനും രണ്ടു നീതിയാണെന്ന് കഴിഞ്ഞദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

എക്സൈസ് മന്ത്രി കെ ബാബുവിന് അനുകൂലമായ റിപ്പോര്‍ട്ട് അംഗീകരിക്കും മുമ്പ് വിജിലന്‍സ് നിയമോപദേശം തേടിയില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ മാണിയുടെ കേസില്‍ വിജിലന്‍സ് രണ്ടു പേരില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് വന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ എം മാണി കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :