കൊച്ചി|
jibin|
Last Modified ശനി, 21 നവംബര്‍ 2015 (08:22 IST)
ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ മാണിയുടെ ഭാഗം കേട്ടില്ലെന്നും അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തില്ലെന്നും കാട്ടിയാണ് ഹര്‍ജി.
സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ പ്രശ്‌നമാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്. ജസ്റ്റീസ് സുദീന്ദ്ര കുമാറിന്റെ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിജിലന്‍സ് കോടതിയില്‍ മാണിക്ക് അനുകൂലമായി കക്ഷി ചേര്‍ന്ന അറക്കുളം സ്വദേശി സണ്ണി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്.