തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 13 മെയ് 2015 (08:55 IST)
ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുടെ ടൂര്‍ ഡയറി അന്വേഷണസംഘം പരിശോധിക്കും. ഇതോടൊപ്പം 2014 മാര്‍ച്ച് 24ന് നടന്ന മന്ത്രിസഭായോഗത്തിന്റെ മിനുട്‌സ് ശേഖരിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അതേസമയം ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ബാര്‍ കോഴക്കേസിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ ഡയറി പരിശോധിക്കുന്നത്. ടൂര്‍ ഡയറി ഹാജരാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് അന്വേഷണ സംഘത്തലവന്‍ എസ്പി ആര്‍ സുകേശന്‍ മാണിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. അമ്പിളിയുടെ നുണ പരിശോധന ഫോറന്‍സിക് വിഭാഗം അറിയിക്കുന്ന ദിവസം നടത്തും. ബാര്‍ ഉടമകളില്‍ ഇനി ജോണ്‍ കല്ലാട്ടിന്റെ മൊഴിയാണ് എടുക്കാനുള്ളത്.
പാലയിലെ വീട്ടില്‍ മാണിക്ക് നല്‍കാനുള്ള പണം ജോണ്‍ കല്ലാട്ടിനെ ഏല്‍പ്പിച്ചതായിട്ടായിരുന്നു ബാര്‍ ഉടമ സാജു ഡൊമനിക്ക് വിജിലന്‍സിനും ലോകായുക്തക്കും മൊഴി നല്‍കിയത്. ഇതേ കുറിച്ച് വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ജോണ്‍ കല്ലാട്ടിന്റെ മൊഴി എടുക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.