തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (11:26 IST)
ബാര്‍ കോഴ കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ്
ബിജു രമേശ് രഹസ്യമൊഴി നല്‍കിയെങ്കിലും മന്ത്രിക്കെതിരെ പ്രത്യേക കേസെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം വൈകുമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ കൃത്യമായ ആലോചനകള്‍ നടത്തി നിയമോപദേശം സ്വീകരിച്ച ശേഷം മാത്രം മതി തുടര്‍നടപടികള്‍ എന്നാണ് ഉന്നത ഉദ്യോസ്ഥരുടെ തീരുമാനം.
മന്ത്രിമാര്‍ക്കതിരെ ലോകായുക്ത നടത്തിയ നിരീക്ഷണവും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക കേസെടുക്കേണ്ടന്ന നിലപാടുമായി മുന്നോട്ടുപോയാല്‍ കോടതയില്‍ വിജിലന്‍സ് ഡയറക്ടര്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ വ്യക്തമായ ഒരുക്കങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോസ്ഥരുടെ തീരുമാനം.
മാണിക്കും ബാബുവിനുമെതിരായ ആരോപണങ്ങള്‍ രണ്ടു സാഹചര്യങ്ങളിലായതിനാല്‍ ഇപ്പോഴത്തെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യം വിജിലന്‍സിലുണ്ട്. ഈ രണ്ടു സാഹചര്യങ്ങളും നിലനില്‍ക്കെ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടും പ്രമുഖ അഭിഭാഷകരുടെ അഭിപ്രായം തേടുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.