ബാബുവിനെതിരെ അന്വേഷണം വേണം: വിഎസ് വിജിലന്‍സിന് കത്ത് നല്‍കി

ബാര്‍ കോഴ , കെ ബാബു , വിന്‍സന്‍ എം പോള്‍ , ബിജു രമേശ് , ബാര്‍ കോഴ കേസ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 25 ഏപ്രില്‍ 2015 (12:04 IST)
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന് വീണ്ടും കത്തു നല്‍കി. നേരത്തെ അയച്ച രണ്ടു കത്തുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്തയച്ചത്. മന്ത്രിക്കെതിരെ കേസെടുത്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിഎസ് കത്തില്‍ പറയുന്നു.

ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെയും
രഹസ്യമൊഴിയുടെയും
അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണം വേണമെന്നും, പ്രത്യേക കേസ് എടുക്കണമെന്നുമാണു വിഎസിന്റെ ആവശ്യം. ഇതേ കാര്യം ഉന്നയിച്ച്
വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു വിജിലന്‍സ് ആദ്യം പറഞ്ഞത്. ഇതേത്തുടര്‍ന്ന് വിഎസ് വീണ്ടും ഇതേയാവശ്യം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :