ബാര്‍ കോഴയില്‍ സിബിഐ വേണ്ട, ജുഡീഷ്യല്‍ അന്വേഷണം മതി; വി‌എസ്സിനെ തള്ളി സിപി‌എം

ബാര്‍ കോഴ, സിപി‌എം, വി‌എസ്, സിബി‌ഐ
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (12:11 IST)
ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വി‌എസ് അച്ചുതാനന്ദന്റെ നിലപാടുകള്‍ സിപി‌എം കേന്ദ്ര നേതൃത്വം തള്ളി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സിപിഎം ആവശ്യപ്പെടാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദേശം.

കോടതിയുടെ നേതൃത്വത്തില്‍ വേണം അന്വേഷണം നടത്താന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ല എന്നും
കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിബിഐ അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ബാര്‍ അഴിമതി ആരോപണം അന്വേഷിക്കാന്‍ സിബിഐ കൊള്ളില്ല എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന തള്ളിക്കൊണ്ടു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

ഇക്കാര്യം ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയുന്ന ഒരേയൊരു ഏജന്‍സി സിബിഐ ആണ് എന്നു വിഎസ് പാര്‍ട്ടി സെക്രട്ടറിയോടായി പറഞ്ഞു. വിഎസിന്റെ ഈ നിലപാട് കേന്ദ്ര നേതൃത്വം തള്ളിക്കളയുകയായിരുന്നു. വിഎസിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നാണ്

പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞത്. അതേ സമയം അന്വേഷണകാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനനേതൃത്വത്തിനു സ്വീകരിക്കാമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :