ബാര്‍ കോഴ: പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (17:01 IST)
ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കാനായോ എന്നും ഇതിനു മുന്പും പ്രതിപക്ഷം പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാര്‍കോഴ വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സോളാര്‍ കേസ് അടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചതാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.സോളാര്‍ കേസില്‍ തെളിവു നല്‍കണമെന്ന് ആവശ്യപ്പെട്ടതാണെന്നും പ്രതിപക്ഷം അതിന് തയ്യാറായോ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം നിയമപരമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലെ കാര്യങ്ങളെ കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :