ബാര്‍ കോഴ: യുഡി‌എഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സുധീരന്‍

തിരുവന്തപുരം| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (14:00 IST)
ബാര്‍ കോഴ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇത്തരം വിവാദങ്ങള്‍ക്ക് അതിന്റേതായ വില മാത്രമെ നല്‍കുന്നുള്ളു. ഇതു കൊണ്ടൊന്നും ജനപക്ഷയാത്രയുടെ ശ്രദ്ധ തിരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം നിഷ്പക്ഷ അന്വേഷണമാണ് കോഴ വിവാദത്തില്‍
നടക്കുന്നതെന്നും
വിജിലന്‍സിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാവാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച പരാതിയിലെ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക. ചുംബന സമരത്തിന്റെ കാര്യത്തില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ല. ക്രമസമാധാനം പാലിക്കുന്നതില്‍ യാതൊരു പാളിച്ചയും വന്നിട്ടില്ല ചെന്നിത്തല കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :