പിള്ളയ്ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ല: തോമസ് ഐസക്ക്

 ബാര്‍ കോഴ , തോമസ് ഐസക്ക് , ആര്‍ ബാലകൃഷ്ണപിള്ള , യുഡിഎഫ്
കോഴിക്കോട്| jibin| Last Modified വ്യാഴം, 29 ജനുവരി 2015 (16:01 IST)
ബാര്‍ കോഴ ആരോപണത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇനി യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്.

യുഡിഎഫിലെ നിലവിലെ സാഹചര്യം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. മുന്നണിയിലെ ഉന്നതന്മാരായ ധനമന്ത്രി കെഎന്‍ മാണിക്ക് നേരെയാണ് ബാലകൃഷ്ണപിള്ള ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കും യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന യുഡിഎഫ് നേതാക്കളുമായി എങ്ങനെ രാഷ്ട്രീയ ബന്ധമുണ്ടാക്കാമെന്ന കാര്യം എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :