കൊച്ചി|
jibin|
Last Modified വ്യാഴം, 22 ജനുവരി 2015 (17:45 IST)
സംസ്ഥാനത്തെ പിടിച്ചുലയ്‌ക്കുന്ന ബാര്‍ കോഴക്കേസ് അന്വേഷണത്തിൽ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ധനമന്ത്രി കെഎം മാണിക്കെതിരെയാണ് ആരോപണം ഉയരുന്നത് എങ്കിലും കോടതിയുടെ മേൽനോട്ടം ഈ സമയം വേണമെന്ന് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു.
ബാര്‍ കോഴക്കേസ് അന്വേഷണത്തിൽ ഏതെങ്കിലും സാഹചര്യത്തില്‍ അപാകതകളുണ്ടെന്ന് മനസിലാക്കുകയാണെങ്കില്‍ സമീപിക്കാമെന്നും കോടതി പറഞ്ഞു. നിലവില്‍ അന്വേഷണം ഏത് ഘട്ടത്തിലെത്തിയെന്ന് കോടതി സർക്കാരിനോട് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും എജി ഈ വിഷയത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകിയില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.