തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 22 ജനുവരി 2015 (12:47 IST)
ബാര്‍കോഴയില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ഇന്ന് അടിയന്തിര യോഗം ചേരും. തൃശൂരില്‍ സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ വെച്ച് ഇന്ന് രണ്ടു മണിക്കാണ് യോഗം ചേരുക.
ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മാണിക്കുമെതിരായ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. മാണിയെ പുറത്താക്കുന്നതും, ബഡ്‌ജറ്റ് അവതരപ്പിക്കുന്നതിന്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മുതിര്‍ന്ന നേതാക്കളായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ യോഗത്തില്‍ ഉണ്ടാകും.
എല്‍ഡിഎഫ് ശനിയാഴ്ച പാലായില്‍ നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാന വ്യാപകമാക്കുന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനവ്യാപകമായി ജനുവരി 27 ചൊവ്വാഴ്‌ച ബിജെപി ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട്
ആറുവരെയാണ് ഹർത്താൽ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.