തൃശൂര്‍|
jibin|
Last Modified വ്യാഴം, 22 ജനുവരി 2015 (14:00 IST)
ബാര്‍കോഴ ഇടപാടില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ ഇതുവരെ കാണാത്ത പ്രതിഷേധമാകും നടക്കുകയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് കോടതിയുടെ മേല്‍നോട്ടത്തിലാകണം ബാര്‍ കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ഇതുവരെ കാണാത്ത പ്രതിഷേധമാകും മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഉണ്ടാകുക. മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള ധാര്‍മികത ഇല്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും.
പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നാല്‍ ബിജു രമേശിന് പിന്തുണ നല്‍കുമെന്നും.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാര്‍ കോഴ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുള്ള പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ബാര്‍കോഴ ഇടപാടില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയിലെ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.