മാണിയും ബാബുവും രക്ഷപ്പെടില്ല; ബാറുടമകളുടെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ വിജിലന്‍‌സ് നീക്കം - വേണ്ടിവന്നാല്‍ കസ്‌റ്റഡിയില്‍ എടുക്കും

ബാബുവിനെയും മാണിയേയും അകത്താക്കാന്‍ വിജിലന്‍‌സ് പുതിയ നീക്കമാരംഭിച്ചു

bar bribery , bar case , kerala congress m , km mani , k babu , jacob thomas , mani , bar , കെഎം മാണി , ബാര്‍ കോഴ , കേരളാ കോണ്‍ഗ്രസ് (എം) , വിജിലന്‍‌സ് , ബാര്‍ ഉടമകള്‍ , എസ്‌പി സുകേശന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (09:04 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വിജിലന്‍സ്‌ നീക്കമാരംഭിച്ചു. ബാര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കളുടെ ഒളിച്ചു കളി അവസാനിപ്പിക്കാനാണ് വിജിലന്‍‌സ് നീക്കം നടത്തുന്നത്.

ബാര്‍ ഉടമകളുടെ യോഗത്തിലെ
ശബ്ദ്സംഭാഷണങ്ങളിലെ വിശദാംശങ്ങള്‍ അറിയാന്‍ അസോസിയേഷന്‍ നേതാക്കളെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ്‌ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ അന്വേഷണസംഘമാണ് ഈ തന്ത്രത്തിന് പിന്നില്‍.

കഴിഞ്ഞ രണ്ടു പ്രാവശ്യം വിജിലന്‍‌സ് അപേക്ഷ നിരസിച്ച ഇവരെ വേണ്ടി വന്നാല്‍ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി സുകേശന്റെ അന്വേഷണ രീതി പൊളിച്ചെഴുതാനാണ് പുതിയ സംഘം തീരുമാനിച്ചിരിക്കുന്നത്.

മാണിയും ബാബുവും പണം ആവശ്യപ്പെട്ടെന്നും ഒരോരുത്തരും എത്ര രൂപ വീതം കൊടുത്തെന്നും കൊച്ചിയില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ പറയുന്നതാണ് ശബ്ദ്‌സംഭാഷണം. ഇതിന്റെ പകര്‍പ്പ് സിഡി രൂപത്തില്‍ ബാറുടമകള്‍ തന്നെ വിജിലന്‍‌സിന് കൈമാറുകയും ചെയ്‌തിരുന്നു. ഇതിനേക്കുറിച്ച് കൂടുതല്‍ അറിയുന്നതിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :