കൊച്ചി|
jibin|
Last Updated:
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (07:53 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ എക്‍സൈസ് മന്ത്രി കെ ബാബു രേഖകള്‍ രഹസ്യമായി മാറ്റിയെന്ന് റിപ്പോര്‍ട്ട്. ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന വിവിധ ഇടപാടുകളുടെ രേഖകളാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
തൃപ്പൂണിത്ത ജംഗ്‌ഷനിലെ എസ്‌ബിടി ബാങ്കിലെ ബാബുവിന്റെയും വടക്കേക്കോട്ട എസ്‌ബിഐ ശാഖയില്‍ ഭാര്യ ഗീതയുടെയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും ഉണ്ടായിരുന്നുല്ല. ആയിരം രൂപ മാത്രമാണ് ഈ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്.
ബാര്‍ കോഴ ആരോപണവും കേസുകളും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ രേഖയും പണവും ബാബു നീക്കിയതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ഈ മാസങ്ങളില്‍ ബാബുവിന്റെ ലോക്കറുകള്‍ തുറന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനാലാണ് രേഖകള്‍ മുന്‍ കൂട്ടി മാറ്റിയതായി വ്യക്തമായത്.
അതേസമയം, ബുധനാഴ്‌ച ബാബുവിന്റെ ഇളയമകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് നൂറു പവനോളം സ്വർണം കണ്ടെടുത്തിരുന്നു. എറണാകുളം തമ്മനത്തെ പൊന്നുരുന്നിയിലെ യൂണിയൻ ബാഹ്ക് ശാഖയിലെ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ നിന്നാണ് വിജിലൻസ് സംഘം സ്വര്‍ണം കണ്ടെത്തിയത്.