കഠ്‌മണ്ഡു|
സജിത്ത്|
Last Modified ബുധന്‍, 25 മെയ് 2016 (11:28 IST)
ബിഹാറിലെ സമ്പൂര്‍ണ്ണ മദ്യ നിരോധനം സര്‍ക്കാരിനു വലിയ തലവേദനയാകുന്നതായി റിപ്പോര്‍ട്ടുകള്‍.
മദ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ ബിഹാറിലെ ഗ്രാമീണര്‍ മദ്യത്തിനായി നേപ്പാളിലേക്ക് പൊകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസത്തിനിടെ എഴുപതോളം ബീഹാര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മദ്യം തേടിയാണ് ഇവര്‍ നേപ്പാളില്‍ എത്തിയതെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്‌ച്ച മാത്രം ഒന്‍പത് പേരെ അറസ്‌റ്റ് ചെയ്‌തതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ സിതാമാര്‍ഹി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്ന് 1000 രൂപ വീതം പിഴ ഈടാക്കിയതായും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിദേശമദ്യം ഉള്‍പ്പെടെ എല്ലാ മദ്യങ്ങള്‍ക്കും ബിഹാറില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പല ആളുകളും അക്രമാസക്തരാകുകയും പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഇരയാകുകയും ചെയ്തിരുന്നു. നൂറുകണക്കിനാളുകളെയാണ് വിവിധ രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.