അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഏറ്റുമുറ്റല്‍; മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്ക് എതിരെ നടപടി

അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഏറ്റുമുറ്റല്‍; മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്ക് എതിരെ നടപടി

കൊച്ചി| JOYS JOY| Last Modified വെള്ളി, 22 ജൂലൈ 2016 (09:10 IST)
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കോടതി പരിസരത്ത് വെച്ച് ഏറ്റുമുട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി. മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച പ്രമുഖ അഭിഭാഷകരെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചു.

പ്രമുഖ അഭിഭാഷകരായ സി പി ഉദയഭാനു, ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, സെബാസ്ത്യന്‍ പോള്‍, എ ജയശങ്കര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ തീരുമാനിച്ചത്. കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും വെച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.

സംഭവത്തെക്കുറിച്ച് മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച അഭിഭാഷകര്‍ അഭിഭാഷകരുടെ അക്രമപ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :