ബാര്‍കോഴ കേസ്: വിചാരണ നടപടികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ല

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (15:10 IST)
ബാര്‍കോഴ കേസിന്റെ വിചാരണ നടപടികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി. പ്രോസിക്യൂഷന്‍ ആയിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം,
ധനമന്ത്രി കെ
എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യേഗസ്ഥനെ വിജിലന്‍സ് തള്ളിപ്പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍ സുകേശന്റെ പൂര്‍വ്വചരിത്രം പരിശോധിക്കണമെന്നും സുകേശന്റെ നടപടിയോട് യോജിപ്പില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.തൃപ്‌തിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് തുടരുന്നെന്ന് കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍
വിജിലന്‍സ് ഡയറക്‌ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ കോടതി കോടതി ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണം നടത്താനോ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രതി ആരെന്ന് തീരുമാനിക്കേണ്ട കാര്യം കോടതിക്കില്ലെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :