ബാര്‍കോഴയില്‍ കോടതിവിധി ശരി വെയ്ക്കുന്നെന്ന് ആന്റണി

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (12:29 IST)
ബാര്‍കോഴ കേസില്‍ കഴിഞ്ഞദിവസം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധി ശരിവെയ്ക്കുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോഴിക്കോട് മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജിവെയ്ക്കുന്ന കാര്യത്തിലെ ധാര്‍മ്മികത വ്യക്തിപരമായ കാര്യമാണെന്നും ആന്റണി പറഞ്ഞു. കോടതിവിധി ശരി വെയ്ക്കുന്നു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടക്കട്ടെ. തുടരന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും ആന്റണി പറഞ്ഞു.

കേരളത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കണമെന്ന്
യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :