കൊല്ലം|
സജിത്ത്|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (13:42 IST)
ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാർ.
ബാലകൃഷ്ണപിള്ള എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ താന്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഗണേഷ് വ്യക്തമാക്കി.
അതേസമയം,പിള്ളയുടെ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അദ്ദേഹം മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് എ ഷാജു പാർട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മുസ്ലിംകൾ സുന്നത്ത് കല്യാണം നടത്തുന്നതിനെ പരാമർശിച്ചും പള്ളികളിലെ വാങ്ക് വിളിക്കെതിരെയുമായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം.