മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ നടത്തിയ വിവാദ പ്രസംഗം; ബാലകൃഷ്ണ പിള്ളയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വിവാദ പ്രസംഗം; ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ അന്വേഷണം

കൊല്ലം| aparna shaji| Last Updated: ചൊവ്വ, 2 ഓഗസ്റ്റ് 2016 (07:18 IST)
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ നടത്തിയ വിവാദ പ്രസംഗം നടത്തിയ കേരളാ കോൺഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലം റൂറൽ എസ് പിയ്ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കാൻ നടപടിയായത്. പുനലൂർ ഡി വൈ എസ് പിയ്ക്കാണ് അന്വേഷണ ചുമതല. പത്തനാപുരത്ത് ചേർന്ന് എൻ എസ് എസ് കരയോഗത്തിലായിരുന്നു പിള്ളയുടെ പ്രസംഗം.


തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ ” - എന്നുമാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. പത്തനാപുരത്ത് പിള്ളയ്ക്കെതിരെ പ്രതിഷേധ പ്രകടനവും നടന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :