അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണ പാദസരമണിഞ്ഞാല് ദേവീകോപമുണ്ടാകുമോ?
- ആകെ തകര്‍ന്ന് ബാലഭാസ്കറിന്റെ ലക്ഷ്മി, സന്ദര്‍ശകരെ അനുവദിക്കില്ല; ആശുപത്രിയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് മാറ്റും
- സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ... എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം: ജഗതിയെപ്പറ്റി പി സി ജോര്‍ജ്ജ്
- ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ, ജഗതി മടങ്ങി വരുമെന്ന പ്രതീക്ഷ വേണ്ട: വെട്ടിത്തുറന്ന് പറഞ്ഞ് പി സി
- നയന്‍സ് ആദ്യമായി ഡബിള്‍ റോളില്‍, ഐറ ഒരു ഹൊറര്‍ ത്രില്ലര്‍ !
കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍, ലക്ഷ്മിയും തേജസ്വിനിയും മുന്‍സീറ്റില്‍; ഡ്രൈവര്‍ അര്‍ജുന്റെ വെളിപ്പെടുത്തല്‍ !
അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണ് ഇരുന്നിരുന്നതെന്നും മൊഴി.
തൃശൂര്‍ മുതല്‍ കൊല്ലം വരെ മാത്രമാണ് താന്‍ കാര്‍ ഓടിച്ചതെന്നും അതിന് ശേഷം ബാലഭാസ്കറാണ് ഡ്രൈവ് ചെയ്തിരുന്നതെന്നുമാണ് അര്‍ജുന്റെ മൊഴി. പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു താനെന്നും അര്ജുന് പറയുന്നു.
കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നും അര്ജുന് ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നുമാണ് നേരത്തേ പൊലീസ് നിഗമനത്തിലെത്തിയിരുന്നത്. എന്നാല്‍ അര്‍ജുന്റെ മൊഴിയോടെ ബാലഭാസ്കറാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് ആദ്യമായി പുറത്തുവരികയാണ്.
കാര്‍ അപകടത്തില്‍ പെട്ടയുടന്‍ തേജസ്വിനിയും ദിവസങ്ങള്‍ക്കകം ബാലഭാസ്കറും മരിച്ചു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ നല്ല പുരോഗതിയുണ്ട്.