കൊച്ചി|
Last Modified ചൊവ്വ, 15 ജൂലൈ 2014 (11:26 IST)
സൂഫിയയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. ബാംഗ്ലൂരില്‍ പോയി മദനിയെ കാണാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയയ്ക്ക് എറണാകുളം ജില്ല വിട്ടുപോകാന്‍ പാടില്ല എന്ന വ്യവസ്ഥയോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
2005-ലെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയാണ് സൂഫിയ. 2009 ഡിസംബര്‍ 18-ന് അറസ്റ്റിലായി. അഞ്ചു ദിവസത്തിന് ശേഷം ഡിസംബര്‍ 23ന് ഉപാധികളോടെ കോടതി ജാമ്യം നല്‍കി. ഈ ജാമ്യവ്യവസ്ഥയിലാണ് എന്‍ഐഎ കോടതി ഇളവ് അനുവദിച്ചത്