കൊച്ചി|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (15:41 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജെയ്‌സണ്‍ സി കൂപ്പറിനും അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍കൂട്ടി അനുവാദമില്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് പോലീസിന് കൈമാറണം എന്നീ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചിരിക്കുന്നത്.
കളമശ്ശേരിലെ ദേശീയപാത അതോറിറ്റി ഓഫീസിന് നേരെആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യു എ പി എ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്.
ഒന്നരമാസത്തിലേറെ നീണ്ട തടവിന് ശേഷമാണ് ഇരുവരും ജയില്‍ മോചിതരാകുന്നത്.