ചണ്ഡിഗഡ്:|
JOYS JOY|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (14:19 IST)
മഹാരാഷ്‌ട്രയ്‌ക്ക് പിന്നാലെ ബീഫ് വില്‍ക്കുന്നത് നിരോധിച്ച് ഹരിയാനയും. സംസ്ഥാനത്ത് ബീഫ് വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ബില്‍ തിങ്കളാഴ്‌ചയാണ് ഹരിയാന പാസാക്കിയത്.
ഇതോടെ സംസ്ഥാനത്ത് ബീഫ് വില്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമായി. മഹാരാഷ്‌ട്രയിലേതു പോലെ അഞ്ചുവര്‍ഷം തന്നെയാണ് ഹരിയാനയിലും ബീഫ് വിറ്റാല്‍ ലഭിക്കുന്ന ശിക്ഷ കാലാവധി. 50, 000 രൂപ വരെയാണ് പിഴ ഈടാക്കുക.
പിഴയൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിക്ഷിക്കപ്പെട്ടയാള്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. രാജ്യത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 10, 000 രൂപയാണ് പിഴ.
ഹരിയാന നിയമസഭ തിങ്കളാഴ്‌ച പാസാക്കിയ ഗോവഞ്ച് സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ദ്ധന്‍ ബില്‍ 2015, പ്രകാരമാണ് സംസ്ഥാനത്ത് ബീഫ് വില്‌ക്കുന്നത് തടയുന്നത്.
കുറ്റവും ശിക്ഷയും ഇങ്ങനെ:
പശുവിനെ കൊന്നാല്‍ - മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 30, 000 മുതല്‍ ഒരു ലക്‍ഷം രൂപ വരെ പിഴയും ഈടാക്കുന്നതായിരിക്കും.
കൊല്ലുന്നതിനായി പശുവിനെ കയറ്റി അയച്ചാല്‍ - മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവും 30, 000 രൂപ മുതല്‍ 70, 000 രൂപ വരെ പിഴയും ഈടാക്കുന്നതായിരിക്കും.
ബീഫ് വിറ്റാല്‍ - മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 30, 000 രൂപ മുതല്‍ 50, 000 രൂപ വരെ പിഴയും ഈടാക്കുന്നതായിരിക്കും.