തൃശൂര്‍|
Last Updated:
ഞായര്‍, 24 ഓഗസ്റ്റ് 2014 (14:48 IST)
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരേ പരോക്ഷ വിമര്‍ശനവുമായി എക്സൈസ് മന്ത്രി കെ ബാബു. പ്രശ്നത്തില്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഭരണപക്ഷത്തെ ചിലര്‍ ഏറ്റെടുത്തുവെന്ന് ബാബു ആരോപിച്ചു. ഹൈക്കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതല്ലെന്നും ബാബു തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
ഹൈക്കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് എത്ര ഉന്നതന്‍ പറഞ്ഞാലും അത് അംഗീകരിക്കാനാവില്ല. ബാര്‍ കേസില്‍ ഒരു ഒത്തുകളിയും നടന്നിട്ടില്ല. ഭരണപക്ഷത്തെ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേട്ട് പ്രതിപക്ഷം പോലും അത്ഭുതപ്പെട്ടു പോയി.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളു. മദ്യദുരന്തമുണ്ടാവുമെന്ന് തന്നോടാണ് ആദ്യം പറഞ്ഞത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ്. അക്കാര്യം താന്‍ പറഞ്ഞപ്പോള്‍ അത് തനിക്കെതിരെ ആയുധമാക്കുകയായിരുന്നുവെന്നും ബാബു പറഞ്ഞു.