അനുബന്ധ വാര്‍ത്തകള്‍
- എം.വി.ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും
- കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി
- കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു
- എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും
- കണ്ണൂരില്‍ സ്കൂളില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവം; വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവ നടക്കുമ്പോള്‍ നിരവധിപേര്‍ തെയ്യം കാണാന്‍ എത്തിയിരുന്നു. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.