1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ayurvedham pk Warrier Passes away

പികെ വാര്യര്‍ ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി: കുമ്മനം രാജശേഖരന്‍

Ayurvedham
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാരംഗത്ത് സമഗ്ര മാറ്റത്തിനും വിശ്വാസ വീണ്ടെടുപ്പിനും വഴിയൊരുക്കിയ മഹാവൈദ്യന്‍ ശ്രീ.പി.കെ.വാര്യരുടെ ദേഹവിയോഗം തീരാനഷ്ടമാണ്.
 
ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി. ശാസ്ത്രനിഷ്ഠവും യുക്തിഭദ്രവുമായ രീതിയില്‍ ചികിത്സയെ ജനമധ്യത്തില്‍ അവതരിപ്പിച്ചു. ചികിത്സയെ ജീവിതകാലം മുഴുവന്‍ ആത്മാര്‍ത്ഥവും, സത്യസന്ധവുമായ തപസാക്കി മാറ്റി. തന്മൂലം ആയുര്‍വേദ ചികിത്സ കൂടുതല്‍ ജനപ്രിയമായി. അങ്ങനെ ജനസമ്മതി ആര്‍ജിച്ച വൈദ്യശാസ്ത്ര ശാഖയായി തീരുകയും ചെയ്തു.
 
അന്തരിച്ച ശ്രീ.പി.കെ.വാര്യരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ആ ധന്യസ്മരണക്ക് മുന്നില്‍ സ്‌നേഹപ്രണാമം.ആദരാഞ്ജലികള്‍.അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്രനീക്കമെന്ന് റിപ്പോർട്ട്, കൊങ്കുനാട് കേന്ദ്രഭരണപ്രദേശമാകും