യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്

സൂറിക്| VISHNU N L| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (13:51 IST)
യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ടീമംഗം ലൂയി സുവാരസ്, റയല്‍ മഡ്രിഡിന്റെ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി യൂറോപ്പിലെ മികച്ച താരമായി മാറിയത്.

കഴിഞ്ഞ സീസണില്‍ ബാഴ്സയെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കിങ്സ് കപ്പ് കിരീടമണിയിച്ചതാണ് മെസ്സിക്ക് തുണയായത്.

ലാ ലിഗയില്‍ 43ഉം, ചാമ്പ്യന്‍സ് ലീഗില്‍ 10ഉം ഉള്‍പ്പെടെ 60 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ കുറിച്ചു. ഗോളടിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നിലെങ്കിലും കിരീട നേട്ടങ്ങള്‍ മെസ്സിക്ക് തുണയായി. ക്രിസ്റ്റ്യാനോ ലാ ലിഗയില്‍ മാത്രം 48 ഗോളടിച്ചിരുന്നു. നാലു തവണ ഫിഫ പ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :