തിരുവനന്തപുരം|
priyanka|
Last Modified ബുധന്‍, 27 ജൂലൈ 2016 (14:05 IST)
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ അരികുകൡലേക്ക് മാറ്റിനിര്‍ത്തുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി ഡോക്യുമെന്ററിയും. ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫോട്ടോഗ്രാഫര്‍ പി അഭിജിത്താണ് ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്. അവളിലേക്കൊരു ദൂരം എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരുന്ന ഭിന്നലിംഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് വരച്ചു കാട്ടുന്നത്.
ഒരു ഭിന്നലിംഗ കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇതോടൊപ്പം ഭിന്നലിംഗക്കാരായ സൂര്യയും, ഹരിണിയും തങ്ങളുടെ ജീവിതത്തെകുറിച്ച് ഡോക്യുമെന്ററിയിലൂടെ തുറന്നു പറയുന്നു. ഭിന്നലിംഗ വിഷയത്തില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയാണ് അഭിജിത്ത് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഡോക്യൂമെന്ററിയുടെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.