കൊച്ചി|
aparna shaji|
Last Modified ബുധന്‍, 27 ജൂലൈ 2016 (11:47 IST)
മലയാളികളടക്കം 700ഓളം പേരെ മതം മാറ്റിയിട്ടുണ്ടെന്ന് ഐ എസുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മത അധ്യാപികൻ ആർഷി ഖുറേഷിയുടെ മൊഴി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഖുറേഷി പൊലീസിനോട് പറഞ്ഞത്. മുംബൈയിലെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിൽ വെച്ചാണ് എല്ലാവരേയും മതം മാറ്റിയതെന്ന് ഖുറേഷി വ്യക്തമാക്കി.
മതം മാറിയ ആളുകളുടെ രക്ഷാകർത്താവായി മതം മാറ്റൽ രേഖകളിൽ ഒപ്പു വെച്ചത് ഖുറേഷിയുടെ സഹായിയായ റിസ്വാൻ ആണ്. പല തവണ ഇയാൾ കേരളത്തിൽ എത്തിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. കാണാതായവർ ഖുറേഷിയുമായി ബന്ധം പുലർത്തിയിരുന്നത് തെളിഞ്ഞു. ഇത്രയും അധികം പേരെ മതം മാറ്റിയതായി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.