ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Updated: തിങ്കള്‍, 16 നവം‌ബര്‍ 2015 (16:29 IST)
ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി മാമൂട്ടിവിളാകം പുരയിടത്തില്‍ സുള്‍ഫിക്കര്‍ (48), ജലാല്‍ (37) എന്നിവരാണു പൊലീസ് പിടിയിലായത്.

ബീമാപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണു പിടിയിലായ സുള്‍ഫിക്കര്‍ എന്ന് പൊലീസ് പറഞ്ഞു. രഹസ്യകേന്ദ്രത്തില്‍ നിന്ന് കഞ്ചാവ് ഓട്ടോറിക്ഷയില്‍ കൊണ്ടുവരവേയാണു ഇവര്‍ പൊലീസ് പിടിയിലായത്.

സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേശിന്‍റെ നേതൃത്വത്തില്‍ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍, പൂന്തുറ സി ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :