Chingam 1: നാളെ ചിങ്ങം ഒന്ന്

ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം

Chingam 1, Onam, Onam Holidays, Chingam 1 Onam Vacation, Chingam Onam, ഓണം, ചിങ്ങം, ഓണം അവധി, ചിങ്ങമാസം
Chingam
രേണുക വേണു| Last Modified ശനി, 16 ഓഗസ്റ്റ് 2025 (15:42 IST)

Chingam 1: ഇന്ന് കര്‍ക്കിടക മാസത്തിനു അവസാനം. നാളെ (ഓഗസ്റ്റ് 17) ചിങ്ങമാസം പിറക്കും. മലയാള മാസങ്ങളിലെ ആദ്യ മാസമായ ചിങ്ങത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും മാസമെന്നാണ് ചിങ്ങം അറിയപ്പെടുന്നത്. ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച.

ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അതായത് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച. സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :