സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (10:34 IST)
ഞായറാഴ്ചയാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. പൊങ്കാലയിടാനെത്തുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൊതുവഴികളില്‍ പൊങ്കാലയിടാന്‍ പാടില്ല. പൊങ്കാല നിവേദ്യം തയാറാക്കുന്നത് എവിടെ വച്ചാണോ അവിടെ തന്നെ നിവേദിക്കണമെന്നാണ് ആചാരപ്രകാരമുള്ള വിശ്വാസം. ഇതിനാല്‍ തന്നെ പൊങ്കാല നിവേദിച്ചതിന് ശേഷം മാത്രമായിരിക്കണം ഇവ കൊണ്ടുപോകേണ്ടത്.
ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടതിന് ശേഷം മാത്രമായിരിക്കണം പൊങ്കാല അടുപ്പില്‍ തീ പകര്‍ത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിയ്ക്കാനും ശ്രദ്ധിക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കരുത്. ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരയിടങ്ങളിലും പൊങ്കാലയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ച് ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ മാത്രമാകും ഭക്തജനങ്ങള്‍ക്ക് പൊങ്കാലയിടാന്‍ അനുവാദം.