ആറ്റുകാല്‍ പൊങ്കാല മഹോത്സവം: കുത്തിയോട്ട വ്രതം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (16:55 IST)
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായ കുത്തിയോട്ട വ്രതം ആരംഭിച്ചു. ഇത്തവണ 606 ബാലന്‍മാരാണ് കുത്തിയോട്ടത്തിനുള്ളത്. ഇന്നലെ രാവിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ശേഷം കുത്തിയോട്ട വ്രതത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് രാവിലെ 9.30നാണ് വ്രതം ആരംഭിച്ചത്.

മഹിഷാസുര മര്‍ദ്ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കല്‍പ്പിക്കുന്നത്. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനോടെയെത്തിയ ബാലന്മാര്‍ ആറ്റുകാലമ്മയെ വണങ്ങി. പള്ളിപ്പലകയില്‍ ഏഴു നാണയങ്ങള്‍ ദേവിക്ക് കാഴ്ചവച്ച് മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും വാങ്ങിയതോടെയാണ് വ്രതാനുഷ്ഠാനത്തിന് ആരംഭമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :