1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attukal Pongala News

ആറ്റുകാല്‍ പൊങ്കാല: 25ന് മൂന്ന് സ്പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിച്ച് റെയില്‍വേ

Attukal Pongala News
ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഈമാസം 25ന് മൂന്ന് സ്പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം-തിരുവനന്തപുരം സ്പെഷല്‍ മെമു എറണാകുളത്തുനിന്ന് പുലര്‍ച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷല്‍ വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും.
 
നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷല്‍ നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ച 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. കൂടാതെ മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (16348) ട്രെയിനിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു.
അടുത്ത ലേഖനം
Kerala Weather: ആറ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക