രേണുക വേണു|
Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (10:25 IST)
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ തകര്‍ത്ത നിലയില്‍. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ ഭവനരഹിതര്‍ക്കുള്ള വീട് പണിയാനായി ഉപയോഗിക്കുമെന്ന് തിരുവനന്തപുരം നഗരസഭ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ പല സ്ഥലങ്ങളിലും പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പൊങ്കാലയിട്ട സ്ത്രീകളാണോ അതിനുശേഷം വന്ന മറ്റാരെങ്കിലുമാണോ ഇഷ്ടികകള്‍ തകര്‍ത്തതെന്ന് വ്യക്തമല്ല. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വന്‍ പ്രതിഷേധമാണ് ഈ ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വീട് പണിത് കൊടുക്കാന്‍ ഉപയോഗിക്കുമെന്ന് പറഞ്ഞ ഇഷ്ടികകള്‍ തകര്‍ത്തിടാന്‍ തോന്നിയത് എന്തുതരം മനോഭാവമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇന്നലെയായിരുന്നു ആറ്റുകാല്‍ പൊങ്കാല.