1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് ബസ് ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വണ്ടി സമീപത്തേ കടയിലേക്ക് ഇടിച്ചു കയറി

Kottayam
കോട്ടയത്ത് ബസ് ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വണ്ടി സമീപത്തേ കടയിലേക്ക് ഇടിച്ചു കയറി. കോട്ടയം ഏറ്റുമാനൂരില്‍ പാറോലിക്കലിലാണ് അപകടം. പിറവം കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍ പെട്ടത്.
 
നിയന്ത്രണം വിട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഇരുപതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം അത്ഭുതകമായി രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തില്‍ ചായക്കട പൂര്‍ണമായും തകര്‍ന്നു. കടയില്‍ ആളുണ്ടായിരുന്നില്ല.
അടുത്ത ലേഖനം
Attukal Pongala: പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി, കെഎസ്ആര്‍ടിസി നടത്തുന്നത് 400 പ്രത്യേക സര്‍വീസുകള്‍