ആറ്റിങ്ങലില്‍ വന്‍ കഞ്ചാവു വേട്ട: രണ്ട് പേര്‍ അറസ്റ്റില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ആറ്റിങ്ങല്, കഞ്ചാവു, അറസ്റ്റ് attingal, marijuana, arrest
ആറ്റിങ്ങല്| സജിത്ത്| Last Updated: ബുധന്‍, 20 ഏപ്രില്‍ 2016 (15:47 IST)
ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അണ്ടൂര്‍ കോളിച്ചിറ ചരുവിള പുത്തന്‍ വീട്ടില്‍ റജി (29), ചിറയിന്‍കീഴ് ആറ്റുപറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (34) എന്നിവരാണു ആറ്റിങ്ങല്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഐ ചന്ദ്രമോഹന്‍റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ചിറയിന്‍കീഴ് റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :