പാലക്കാട്|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (10:58 IST)
ശിശുമരണങ്ങള്‍ക്ക് പേര് കേട്ട അട്ടപ്പാടി ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ പഞ്ചായത്തിലെ തൂവ ഊല്‍ വെള്ളിനഗിരിയുടെയും ജ്യോതിമണിയുടെയും ഒരാഴ്‍ച പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. പോഷകാഹാര കുറവിനെ തുടർന്നാണ് കുട്ടിയുടെ മരണം. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച് മെയ് 28നാണ് കുഞ്ഞ് ജനിച്ചത്. തൂക്കക്കുറവുള്ള കുഞ്ഞിനെ ഐസിയുവില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.