പാലക്കാട്|
jibin|
Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (11:59 IST)
കാര്‍ഷിക പ്രശ്നങ്ങളും ഭൂമിയുടെ പട്ടയ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ വ്യാജ ലഘുലേഖകള്‍ വ്യാപകമാകുന്നു. സര്‍ക്കാരാണ് ആദിവാസികളുടെ മണ്ണും, അവകാശങ്ങളും തട്ടിയെടുക്കുന്നതെന്ന് ലഘുലേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പതിവ് മാവോയിസ്റ്റ് ആശയങ്ങളോട് പൊരുത്തമില്ലാത്ത വാക്കുകളാണ് ലഘുലേഖകളില്‍ കാണുന്നത് എന്നതിനാല്‍ വ്യാജ ലഘുലേഖകളാണോ ഇതെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
അഗളിക്ക് സമീപമുളള പുലിയറ മേഖലയിലാണ് വ്യാജമെന്ന് തോന്നിക്കുന്ന ലഘുലേഖകള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ പതിവ് ആവശ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ലഘുലേഖകളില്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപകമാക്കിയത്.
കണ്ണൂര്‍, കോട്ടയം, എറണാകുളം, ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തപ്പെട്ടവരാണ് അട്ടപ്പാടിയിലെ ഭൂരിഭാഗം ജനങ്ങളെന്ന് പറഞ്ഞാണ്
ലഘുലേഖ തുടങ്ങുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ആദിവാസികളുടെ മണ്ണും, അവകാശങ്ങളും തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയാണെന്നും. ആദിവാസികളെ തമ്മിലടിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതെന്നും ലഘുലേഖ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാക്കുകള്‍ മാവോയിസ്‌റ്റുകള്‍ ഉപയോഗിക്കാറില്ലാത്ത സാഹചര്യത്തിലാണ് ലഘുലേഖകള്‍ വ്യാജമാണോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.