ശാന്തന്‍പാറയില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (08:12 IST)
ശാന്തന്‍പാറയില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. ശാന്തന്‍പാറ കൂന്തപ്പനതേരി സ്വദേശികളായ 52കാരനായ പരമശിവനും 26കാരനായ കുമാറിനുമാണ് വെട്ടേറ്റത്. പരമശിവത്തിന്റെ തലയ്ക്കും കുമാറിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രിയ വൈരമല്ലെന്നും വ്യക്തി വൈരമാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :