1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

Alappuzha
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തുറവൂര്‍ സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ റോഡിന് സമീപം നില്‍ക്കുകയായിരുന്നു. പുത്തന്‍ചന്തയിലാണ് സംഭവം. ആരുടേയും പരിക്ക് ഗുരുതരമല്ല. 
 
പരിക്കേറ്റവരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഒരാളെ കൊച്ചി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടുത്ത ലേഖനം
ആറ് വർഷത്തിനിപ്പുറം കറൻസിയുടെ ഉപയോഗം 72 ശതമാനം വർധിച്ചു, പ്രധാനമന്ത്രി ഇനിയും തെറ്റ് സമ്മതിച്ചില്ലെന്ന് ഖാർഗെ