തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (20:47 IST)
തലസ്ഥാനത്ത് വന്‍ എടിഎം
കൊള്ള നടന്നതായി വ്യക്തമായതിനാല്‍ ജൂൺ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളിൽ തിരുവനന്തപുരം ആൽത്തറയിലെ എസ്‌ബിഐ എടിഎം ഉപയോഗിച്ചവർ ഉടൻതന്നെ രഹസ്യ പിൻ നമ്പർ മാറ്റണമെന്നു പൊലീസ് അറിയിച്ചു.
ഈ ദിവസങ്ങളിൽ ആൽത്തറയിലെ എടിഎം ഉപയോഗിച്ചവരാണ് തട്ടിപ്പിനിരയായത്. തലസ്‌ഥാനത്തെ എസ്‌ബിടി ഫെഡറൽ ബാങ്ക് എടിഎമ്മുകളിൽനിന്ന് വ്യാപകമായി ഉപഭോക്‌താക്കളുടെ പണം തട്ടിയിരുന്നു.
പണം നഷ്ടപ്പെട്ടവരുടെ പരാതികളെ തുടർന്ന് വെള്ളയമ്പലത്തെ കൗണ്ടറുകളിൽ പൊലീസ് പരിശോധന തുടങ്ങി. സംസ്‌ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് പോലീസ്.
കന്‍റോണ്‍മെന്‍റ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പതോളം പേര്‍ക്ക് പണം നഷ്ടമായതായാണ് സൂചന. ഏറെ വ്യാപ്തിയുള്ള മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം.
ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷമാണ് വ്യാപകമായ മോഷണം നടന്നിരിക്കുന്നത്. എ ടി എമ്മില്‍ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ഉപകരണത്തിനുള്ളില്‍ ഏറ്റവും ആധുനികവും വലിയ ക്ലാരിറ്റിയോടെ സൂം ചെയ്ത് പകര്‍ത്താന്‍ കഴിവുള്ളതുമായ ക്യാമറയാണ് ഒളിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ എ ടി എം മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് വ്യക്തതയോടെ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ഉപകരണം സ്ഥാപിച്ചവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയാണ് ഈ ഉപകരണം ചെയ്തുകൊണ്ടിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വന്‍ തട്ടിപ്പുസംഘമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സൂചന. മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത് എന്നതാണ് ഈ സംശയത്തിന് ആധാരം.
തിരുവനന്തപുരം നഗരത്തിലെ എല്ലാ എ ടി എമ്മുകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ വേറെയും എ ടി എമ്മുകളില്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
അക്കൌണ്ടുകളില്‍ നിന്ന് പണം നഷ്ടമായെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ ജി മനോജ് ഏബ്രഹാം പറഞ്ഞു.