എ ടി എം മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക, നിങ്ങള്‍ കള്ളന്‍മാരുടെ ക്യാമറയുടെ നിരീക്ഷണത്തിലാണ്!

എടിഎം കൌണ്ടറുകളില്‍ കള്ളന്‍മാരുടെ ക്യാമറ, പിന്‍ നമ്പറുകള്‍ ചോര്‍ത്തി തലസ്ഥാനത്ത് വന്‍ എടിഎം കൊള്ള; രണ്ടരലക്ഷത്തോളം രൂപ നഷ്ടമായി !

ATM, Theft, Pin Number, Bank, Account, CCTV, Thief, Money, Currency, എ ടി എം, മോഷണം, പിന്‍, ബാങ്ക്, അക്കൌണ്ട്, സി‌സി‌ടി‌വി, കൊള്ള, കള്ളന്‍, പണം, നോട്ട്, രൂപ
തിരുവനന്തപുരം| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:42 IST)
തലസ്ഥാനത്ത് വന്‍ എ ടി എം കൊള്ള. എ ടി എമ്മുകളില്‍ ക്യാമറ ഘടിപ്പിച്ച് പിന്‍ നമ്പറുകള്‍ ചോര്‍ത്തിയെടുത്താണ് നടത്തിയിരിക്കുന്നത്. രണ്ടര ലക്ഷത്തോലം രൂപയാണ് പലര്‍ക്കായി നഷ്ടപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ 12 പേര്‍ പരാതി നല്‍കി.

കന്‍റോണ്‍‌മെന്‍റ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പതോളം പേര്‍ക്ക് പണം നഷ്ടമായതായാണ് സൂചന. ഏറെ വ്യാപ്തിയുള്ള മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം.

ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷമാണ് വ്യാപകമായ മോഷണം നടന്നിരിക്കുന്നത്. എ ടി എമ്മില്‍ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ഉപകരണത്തിനുള്ളില്‍ ഏറ്റവും ആധുനികവും വലിയ ക്ലാരിറ്റിയോടെ സൂം ചെയ്ത് പകര്‍ത്താന്‍ കഴിവുള്ളതുമായ ക്യാമറയാണ് ഒളിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ എ ടി എം മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് വ്യക്തതയോടെ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ഉപകരണം സ്ഥാപിച്ചവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയാണ് ഈ ഉപകരണം ചെയ്തുകൊണ്ടിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വന്‍ തട്ടിപ്പുസംഘമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സൂചന. മുംബൈയില്‍ നിന്നാണ് പണം പിന്‍‌വലിച്ചിരിക്കുന്നത് എന്നതാണ് ഈ സംശയത്തിന് ആധാരം. തിരുവനന്തപുരം നഗരത്തിലെ എല്ലാ എ ടി എമ്മുകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ വേറെയും എ ടി എമ്മുകളില്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

അക്കൌണ്ടുകളില്‍ നിന്ന് പണം നഷ്ടമായെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ ജി മനോജ് ഏബ്രഹാം പറഞ്ഞു.

അതേസമയം, വാഴക്കാലയില്‍ ഒരു എ ടി എമ്മില്‍ മോഷണം നടത്താന്‍ രണ്ട് യുവാക്കള്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. എ ടി എമ്മിലെ സി സി ടി വി ക്യാമറകളില്‍ പെയിന്‍റ് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണശ്രമം. എന്നാല്‍ ഇവരുടെ കണ്ണില്‍ പെടാത്ത മറ്റൊരു ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞു. മോഷണശ്രമം പരാജയപ്പെട്ടതോടെ യുവാക്കള്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
കേസിലെ എട്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചപ്പോള്‍ ഒരാളെ കോടതി വെറുതേ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി ...

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ ...