എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

നെയ്യാറ്റിന്‍കര| Sajith| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:09 IST)
എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂര്‍ വെണ്‍പകല്‍ ഓണംകോട് ടിഡിജെ ഭവനില്‍ തങ്കയ്യന്റെ മകന്‍ ജാസ്മിന്‍ കുമാറിനെ (35) ആണ് ഇന്നലെ നെയ്യാറ്റിന്‍കര എസ്‌ ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 8ന് വെളുപ്പിനു അതിയന്നൂര്‍ കമുകിന്‍കോട് നിഷാഭവനില്‍ കമലാക്ഷിയുടെ (67) വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും കാനറാ ബാങ്കിന്റെ എടിഎം കാര്‍ഡും കവര്‍ന്നിരുന്നു. ഇതിനു ശേഷം പല എടിഎം കൗണ്ടറുകളില്‍ നിന്നായി 39,000 രൂപയും പിന്‍വലിച്ചിരുന്നു.

എ റ്റി എം കാര്‍ഡിന്‍റെ കവറിന്‍റെ പുറത്ത് എ റ്റി എം നമ്പര്‍ എഴുതിയിരുന്നതാണ് പണം പിന്‍വലിക്കാന്‍ എളുപ്പമായത്. എ റ്റി എം കൌണ്ടറിലെ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോയില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്
ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :