കോടികളുടെ മയക്കുമരുന്നു കടത്ത്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി| Sajith| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (10:57 IST)
എട്ടു കോടി രൂപ വരുന്ന മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശിയെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. ആഫ്രിക്കന്‍ സ്വദേശി ജൂഡി മൈക്കിള്‍ എന്ന 48 കാരനാണ് കൊറിയര്‍ കമ്പനി വഴി വിദേശത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേ പിടിയിലായത്.

നെതര്‍ലാന്‍ഡ്, ഗ്രീസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് അയയ്ക്കാനായി എട്ടു പെട്ടികളായിരുന്നു ഇയാള്‍ കൊറിയര്‍ കമ്പനിയില്‍ എത്തിച്ചത്. പഴ്സുകള്‍, വസ്ത്രങ്ങള്‍, വളകള്‍ തുടങ്ങിയവയാണു പെട്ടിയില്‍ എന്നാണ് ഇയാള്‍ അറിയിച്ചത്.

എന്നാല്‍ പരിശോധനയില്‍ ഈ സാധനങ്ങള്‍ക്കിടയില്‍ ചെറിയ പാക്കറ്റുകളിലായി ഒളിപ്പിച്ച മയക്കുമരുന്നുകള്‍ കണ്ടെത്തി. 4.05 കിലോ ഹെറോയിന്‍, 300 ഗ്രാം മൊത്താ ഫിറ്റാമിന്‍ എന്നിവയാണു പിടിച്ചെടുത്തത്. ഐസ് എന്ന ഓമനപ്പേരില്‍ വിദേശ രാജ്യങ്ങളിലെ ധാനാഢ്യര്‍ ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് മൊത്താഫിറ്റാമിന്‍.

അസിസ്റ്റന്‍റ് ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്. മലപ്പുറത്തു നിന്നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. വടക്കേ ഇന്ത്യയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നത് എന്നു കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :