വിസ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (10:52 IST)
വിസ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ മാടന്‍വിള പാട്ടുവിളാകം വീട്ടില്‍ സുള്‍ഫിക്കര്‍ എന്ന 39 കാരനാണു പൊലീസ് പിടിയിലായത്.

ദക്ഷിണാഫ്രിക്ക, ദുബായ്, സൌദി അറേബ്യ, നൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. പണം വാങ്ങിയ ശേഷം ഉദ്യോഗാര്‍ത്ഥികളെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ എത്തിച്ച ശേഷം വിസിറ്റിംഗ് വിസയില്‍ വിദേശത്ത് എത്തിച്ച് കബളിപ്പിക്കുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ കൊട്ടാരക്കര കുളക്കട സ്വദേശി അരുണിനെ ദക്ഷിണാഫ്രിക്കയില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ അരുണ്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഇയാളുടെ തട്ടിപ്പ് വെളിപ്പെടാന്‍ ഇടയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :