അരുവിക്കരയെ ഇളക്കിമറിച്ച് വി എസിന്റെ റോഡ്‌ഷോ
അരുവിക്കരയെ ഇളക്കിമറിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ റോഡ് ഷോ. അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനൊപ്പം തുറന്ന വാഹനത്തിലാണ് വി എസിന്റെ റോഡ് ഷോ.
റോഡുകളെങ്ങും ചെങ്കൊടികളേന്തിയ സഖാക്കള്‍ ആണ് വി എസിന്റെ റോഡ് ഷോയെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്നത്. അരുവിക്കരയുടെ ഹൃദയഭാഗമായ ആര്യനാട് ആണ് കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോ നടക്കുന്നത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന റോഡ് ഷോയില്‍ വി എസിനെ ഒന്നു കാണാനും സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ നേരാനും നിരവധി ആളുകളാണ് എത്തുന്നത്.